Saturday, 26 May 2012

മനുഷ്യാവകാശങ്ങളും നിയമവ്യവസ്ഥയും



                     ജനാധിപത്യതിനുവേണ്ടിയുള്ള എല്ലാ പോരാട്ടങ്ങളും മനുഷ്യവകാഷങ്ങള്‍ക്ക് വേണ്ടിയുള്ളതായിരുന്നു . ഈ പോരാട്ടങ്ങളുടെ ചരിത്രത്തില്‍  മനുഷ്യാവകാശങ്ങള്‍ക്കു പുതിയ ഭാവവും രൂപവും കൈവരിച്ചുവേന്നത് ശരിതന്നെ.എന്നാല്‍ അവക്ക് സാര്വലഔകീക അഗികാരം ലഭിച്ചത് രണ്ടാം ലോക മഹായുദ്ധകാലത്തിനുശേഷം 1948  ഡിസംബര്‍ 20ന് ഐക്യരാഷ്ട്ര സഭ നടത്തിയ പ്രഖ്യപനതിലുടെയാണ്.
                  ഐക്യരാഷ്ട്ര സഭയുടെ പ്രഖ്യാപനത്തിലെ  പല സിദ്ധാന്തങ്ങളും ഇന്ത്യന്‍ ഭരണഘടനയിലെ മൌലികവകഷങ്ങള്‍ ,നിര്‍ദേശിക തത്വങ്ങള്‍ എന്നിവയിലും പാര്‍ലമെന്റ് പാസാക്കിയ ചില നിയമങ്ങളും രൂപം
പൂണ്ടാനില്‍ക്കുനതായി കാണാം .
                     നിയമത്തിന് മുമ്പില്‍ എല്ലാവരും തുല്യരാണ് .വര്‍ഗ്ഗം ,വര്‍ണ്ണം , ലിംഗം വ്യത്യസം , ഭാഷ ,മതം, രാഷ്ട്രിയ അഭിപ്രായം എന്നിവയുടെ അടിസ്ഥാനത്തില്‍ പൌരന്മാരെയും പൌരജനങ്ങളെയും വേര്‍തിരിക്കുന്ന സമ്പ്രദായങ്ങള്‍  ഇല്ലാതാവണം .
                          വിദ്യാഭ്യാസം , ആരോഗ്യനിലയും  ജീവിതനിലവാരവും ഉയര്‍ത്തല്‍ , പാരിസ്ഥിതിസംരക്ഷണവും മെച്ചപെടുതതലും ഇത്യാദി നിര്‍ദേശികതത്യങ്ങള്‍ക്ക് പുതിയ മുഖം ലഭിച്ച്‌ മനുഷ്യവകഷങ്ങളായി മാറി .ഈ പരിവര്‍ത്തനത്തില്‍ കോടതി വഹിച്ച പങ്ക് ചെറുതല്ല.
                            ക്രുരവും മനുഷത്വമില്ലതത്മായ ശിക്ഷ മനുഷ്യാവകാശങ്ങള്‍ക്ക് നിരക്കുനതല്ലതന്നെ. ഒരെകുറ്റത്തിനു ഒന്നില്‍കൂടുതല്‍ തവണ വിചാരണയും ശിക്ഷയും അരുതെന്ന് ഭരണഘടനാ അനുശാസിക്കുന്നു . മുന്‍കാലപ്രാബല്യം നല്‍കി ഒരു നിയമത്തിലുടെ കുറ്റമല്ലത്ത ചെയ്തികള്‍ പിന്നീട് കുറ്റമാകുന്നത് ഭരണഘടനവിരുധമാണ് .
                             മനുഷ്യാവകാശങ്ങളെ സംബന്ധിച്ചടത്തോളം ഭരണഘടനയുടെ 21-നാം അനുഛെദം സംപ്രധാനമായ ഒരു വ്യവസ്ഥ യാതെ ! ‘ഒരാളുടെ ജീവനും വ്യക്തി സ്വതന്ത്രവും ഇല്ലാതാക്കാന്‍ നിയമത്തില്‍ ഉള്പെടിതുയ നടപടിക്രമങ്ങളെകൂടിയലാതെ സാധ്യമല്ല’.
                              21-നാം അനുഛെദത്തില്‍ ‘ ജീവന്‍’വ്യക്തി സ്വതന്ത്രവും ‘ എന്നി സംഞ്ജകള്‍ ഉണ്ട് ഇവയുടെ അര്‍ഥവ്യാപ്തി വിലയിരുത്താനും കോടതികള്‍ക്ക് ഇതോടെ കഴിഞ്ഞുവന്നതാണ് പ്രധാനം . ജീവികാനുള്ള അവകാശം മൃഗങ്ങളെ പോലെ കഴിയനുള്ളതല്ല ; മനുഷ്യനെപോലെ ജീവികാനുള്ളതാണ്.
                                                             മനുഷ്യവകഷലോങ്ങനങ്ങള്‍ നേരിടുന്നതിന് ,1993 ലെ
നിയമം ദേശിയതലത്തിലും സംസ്ഥാനതലങ്ങളിലും മനുഷ്യാവകാശ കമ്മിഷനുകള്‍ രൂപികരിക്കുകയുണ്ടായി . കമ്മിഷനുകളുടെ വര്‍ഷാവസാന റിപ്പോര്‍ട്ടും ആവശ്യമുള്ളപ്പോള്‍ സ്പെഷ്യല്‍ റിപ്പോര്‍ട്ടുകളും അതാതു ഗോവെര്‍ന്മേന്റുകള്‍ക്ക് നല്‍കേണ്ടതയിട്ടുണ്ട് . ഇത് പര്‍ലമെന്റിലും നിയമസഭയിലും വയ്കണം. ഈ പ്രക്രിയവഴി മനുഷ്യവകശസംരക്ഷണത്തിന്റെ കാലാകാലങ്ങളിലെ വിവരം ജനപ്രധിനിധികള്‍ക്കും ജനങ്ങള്‍ക്കും കിട്ടുന്നു എന്നത് പ്രധാനമാണ്.
   
                              

Tuesday, 22 May 2012

കഥകളി


കഥകളിയിലെ കൃഷ്ണമുടി വേഷം
കേരളത്തിന്റെ തനതായ ശാസ്ത്രീയ ദൃശ്യകലാരൂപമാണ് ‍കഥകളി. ശാസ്ത്രക്കളി , ചാക്യാർകൂത്ത് , കൂടിയാട്ടം , കൃഷ്ണനാട്ടം , അഷ്ടപദിയാട്ടം , ദാസിയാട്ടം , തെരുക്കൂത്ത് , തെയ്യം , തിറ , പടയണി തുടങ്ങിയ ക്ലാസ്സിക്കൽ - നാടൻകലാരൂപങ്ങളുടെ അംശങൾ കഥകളിയിൽ ദൃശ്യമാണ് . 17 , 18 നൂറ്റാണ്ടുകളിലായി വികസിതമായ ഈ കലാരൂപം ഒരുകാലത്ത് വരേണ്യവിഭാഗങ്ങൾക്കിടയിൽ മാത്രം ഒതുങ്ങിനിന്നിരുന്നുവെങ്കിലും ഇരുപതാം നൂറ്റാണ്ടിൽ മഹാകവി വള്ളത്തോൾ അടക്കമുള്ള ഉത്പതിഷ്ണുക്കളുടെ ശ്രമഫലമായി ഇന്ന് ലോകപ്രസിദ്ധി കൈവരിച്ചിരിക്കുന്നു[1] .

ഉള്ളടക്കം

വിവരണം

കഥകളിക്കുവേണ്ടി രചിക്കപ്പെട്ട കാവ്യമായ ആട്ടക്കഥയിലെ സംഭാഷണഭാഗങ്ങളായ പദങ്ങൾ പാട്ടുകാർ പിന്നിൽനിന്നും പാടുകയും നടന്മാർ കാവ്യത്തിലെ പ്രതിപാദ്യം അരങ്ങേത്ത് അഭിനയത്തിലൂടെ അവതരിപ്പിക്കുകയും ചെയ്യുന്നു. അഭിനയത്തിനിടയ്ക്ക് നടന്മാർ ഭാവാവിഷ്‌കരണപരവും താളാത്മകവുമായ രംഗചലനങ്ങളും അംഗചലനങ്ങളും പ്രദർശിപ്പിക്കുന്നു. പദങ്ങളുടെ ഓരോ ഭാഗവും അഭിനയിച്ചുകഴിയുമ്പോൾ ശുദ്ധനൃത്തചലനങ്ങൾ അടങ്ങുന്ന കലാശങ്ങൾ ചവിട്ടുന്നു. ഇങ്ങനെ അഭിനയത്തിലും അതടങ്ങുന്ന രംഗങ്ങളുടെ പരമ്പരയിലും കൂടി ഇതിവൃത്തം അരങ്ങത്ത് അവതരിപ്പിച്ച് രസാനുഭൂതി ഇളവാക്കുന്ന കലയാണ് കഥകളി [2].

നൃത്തം, നാട്യം, നൃത്യം, ഗീതം, വാദ്യം എന്നിങ്ങനെ അഞ്ചു ഘടകങ്ങളുടെ സമഞ്ജസ സമ്മേളനമാണ്‌ കഥകളി. ഇതു കൂടാതെ സാഹിത്യം ഒരു പ്രധാനവിഭാഗമാണെങ്ങിലും ഇതു ഗീതത്തിന്റെ ഉപവിഭാഗമായി കരുതപ്പെടുന്നു.
കളിതുടങ്ങുന്നതിനു മുൻപ്‌ മദ്ദളകേളി(അരങ്ങുകേളി/ശുദ്ധമദ്ദളം), വന്ദനശ്ലോകം, തോടയം, പുറപ്പാട്‌, മേളപ്പദം(മഞ്ജുതര) തുടങ്ങിയ പ്രാരംഭച്ചടങ്ങുകൾ ഉണ്ട്‌. പശ്ചാത്തലത്തിൽ ഭാഗവതർ ആലപിക്കുന്ന പദങ്ങൾ ഹസ്തമുദ്രകളിലൂടെയും, മുഖഭാവങ്ങളിലൂടെയും അരങ്ങത്തു നടൻമാർ അഭിനയിച്ചാണ്‌ കഥകളിയിൽ കഥ പറയുന്നത്. കഥകളിയിലെ വേഷങ്ങളെ പ്രധാനമായും പച്ച, കത്തി, കരി, താടി, മിനുക്ക്‌ എന്നിങ്ങനെ അഞ്ചായി തിരിച്ചിരിക്കുന്നു. പച്ച സൽക്കഥാപാത്രങ്ങളും (സാത്വികം), കത്തി രാജസ കഥാപാത്രങ്ങളും(രാജാക്കന്മാരായ ദുഷ്ടകഥാപാത്രങ്ങളും) ആണ്‌. കരിവേഷം രാക്ഷസിമാർക്കാണ്‌. ചുവന്ന താടി താമസ(വളരെ ക്രൂരന്മാരായ) സ്വഭാവമുള്ള രാക്ഷസർ മുതലായവരും, കറുത്ത താടി കാട്ടാളർ മുതലായവരുമാണ്‌. ഹനുമാന്‌ വെള്ളത്താടിയാണ്‌ വേഷം. സ്ത്രീകളുടേയും മുനിമാരുടേയും വേഷം മിനുക്കാണ്‌. ഇത്തരത്തിൽ വേഷമണിയിക്കുന്നതിന് ചുട്ടികുത്ത് എന്നു പറയുന്നു.

ചരിത്രം

രുഗ്മിണിസ്വയംവരം
പതിനേഴാം നൂറ്റാണ്ടിലാണ് കഥകളി ഉദ്ഭവിച്ചത്‌.[3] കൊട്ടാരക്കരത്തമ്പുരാൻ രാമായണത്തെ എട്ട്‌ ദിവസത്തെ കഥയാക്കി വിഭജിച്ച്‌ നിർമിച്ച രാമനാട്ടമാണ്‌ പിൽക്കാലത്തു കഥകളിയായി പരിണമിച്ചത്‌. 1555-നും 1605-നും ഇടയ്ക്കാണ് രാമനാട്ടം ഉണ്ടാക്കിയത് എന്നാണ് പറയപ്പെടുന്നത്[4].
കഥകളിവേഷത്തെ പരിഷ്കരിക്കുകയും ചെണ്ട ഉപയോഗിക്കുകയും ചെയ്തത് വെട്ടത്തുനാട്ടുരാജാവായിരുന്നു. പാട്ടിനായി പ്രത്യേകം ആളെ നിറുത്തുന്ന രീതിയും വർണ്ണഭംഗിയുള്ള കിരീടങ്ങളും കടുത്തനിറത്തിലുള്ള കുപ്പായങ്ങളും പലവർണ്ണങ്ങളുപയോഗിച്ചുള്ള മുഖമെഴുത്തും വെട്ടത്തുരാജാവിന്റെ സംഭാവനയാണ്‌. ഇതിനെ വെട്ടത്തുനാടൻ എന്നാണ്‌ വിളിക്കുന്നത്. [5] എത്യോപ്യയിലെ പരമ്പരാഗതവേഷമാണ്‌ ഇതിനു പ്രചോദനമായിട്ടുള്ളത്[അവലംബം ആവശ്യമാണ്]. വെട്ടത്തുരാജാവിനെ കഥകളിപരിഷ്കരണത്തിൽ സഹായിച്ചത്‌ കഥകളിപ്രേമിയായിരുന്ന ശങ്കരൻനായരായിരുന്നു. വെട്ടത്തുസമ്പ്രദായത്തെ പരിഷ്കരിച്ച്‌ കഥകളിയെ ഒരു നല്ല നൃത്തകലയാക്കി തീർത്തത്‌ കപ്ലിങ്ങാടൻ നമ്പൂതിരിയും. ഇന്നു കാണുന്ന കഥകളിവേഷങ്ങളുടെയെല്ലാം ഉപജ്ഞാതാവ് അദ്ദേഹമായിരുന്നു. കപ്ലിങ്ങാടന്റെ സമകാലീനനായിരുന്ന കല്ലടിക്കോടനും കഥകളിയിൽ പരിഷ്കാരങ്ങൾ വരുത്തി.
ഭക്തിപ്രസ്ഥാനവുമായി ഈ കലാരൂപത്തിന് ബന്ധമുണ്ട്. ഇക്കാലത്ത് കേരളത്തിൽ അമ്മദൈവങ്ങൾക്കാണ് പ്രാധാന്യമുണ്ടായിരുന്നത്. എന്നാൽ ഭക്തിപ്രസ്ഥാനഫലമായി രൂപം കൊണ്ടത് പുരുഷപ്രധാനഭക്തിയാണ്. ഭക്തിപ്രസ്ഥാനത്തിന്റെ പുരുഷപ്രധാനഭക്തി എന്ന ആശയം ഉൾക്കൊള്ളുകയും എന്നാൽ അന്ന് നിലനിന്നിരുന്ന മുടിയേറ്റ് തുടങ്ങിയ മാതൃഭക്തിപ്രധാനങ്ങളായ കലാരൂപങ്ങളുടെ അനുഷ്ഠാനരീതികൾ അവലംബിച്ചുമാണ് കഥകളിയുടെ ആദ്യരൂപമായ രാമനാട്ടം രൂപമെടുത്തത്.
രാമായണകഥയെ ഒൻപത് ഭാഗങ്ങളാക്കി ഭാഗിച്ച് 8ദിവസംകൊണ്ടായിരുന്നു ആദ്യകാല അവതരണം.സംഘക്കളി,അഷ്ടപദിയാട്ടം,തെയ്യം,പടയണി,കൂടിയാട്ടം,തെരുക്കൂത്ത് എന്നിങ്ങനെ ഒട്ടേറെ കലാരൂപങ്ങളിൽ നിന്നും സ്വാംശീകരിച്ചെടുത്തിട്ടുണ്ട്.രാമനാട്ടത്തിന്റെ അപരിഷ്കൃത അവതരണരീതികൾക്ക് മാറ്റം സംഭവിച്ചത് കല്ലടിക്കോടൻ, കപ്ലിങ്ങാടൻ, വെട്ടത്തുനാടൻ എന്നീ പരിഷ്കാരസമ്പ്രദായങ്ങളിലൂടേയാണ്. അഭിനേതാവ് തന്നെ ഗാനം ചൊല്ലി ആടുന്ന രാമനാട്ടരീതിക്ക് മാറ്റം വരുത്തി പിന്നണിയിൽ ഗായകരുടെ പാട്ടിനനുസരിച്ച് നടൻ അഭിനയിക്കുന്ന രീതി കൊണ്ടുവന്നത് വെട്ടത്തുനാടൻ സമ്പ്രദായമാണ്. ആട്ടത്തിനു ചിട്ടകൾ ഏർപ്പെടുത്തിയതും കൈമുദ്രകൾ പരിഷ്ക്കരിച്ചതും കല്ലടിക്കോടൻ സമ്പ്രദായമാണ്. അഭിനയരീതിയുടെ ഒതുക്കം ആണ് കല്ലുവഴിച്ചിട്ടയുടെ പ്രധാനസംഭാവന. കലാശങ്ങൾ, ഹസ്താഭിനയം എന്നിവയിലാണ് ഈ ശൈലീപ്രകാരം പരിഷ്കാരം നടന്നത്.

ഐതിഹ്യം

കോഴിക്കോട്ടെ മാനവേദ രാജാവ്‌ എട്ടുദിവസത്തെ കഥയായ കൃഷ്ണനാട്ടം നിർമ്മിച്ചതറിഞ്ഞു കൊട്ടാരക്കരത്തമ്പുരാൻ കൃഷ്ണനാട്ടം കാണാൻ കലാകാരന്മാരെ അയച്ചുതരണമെന്നാവശ്യപ്പെട്ടെന്നും, മാനവേദൻ തെക്കുള്ളവർക്കു കൃഷ്ണനാട്ടം കണ്ടു രസിക്കാനുള്ള കഴിവില്ലെന്ന്‌ പറഞ്ഞു അതു നിരസിച്ചെന്നും, ഇതിൽ വാശി തോന്നിയാണു കൊട്ടാരക്കരത്തമ്പുരാൻ രാമനാട്ടം നിർമിച്ചതെന്നും ഒരു ഐതിഹ്യം ഉണ്ട്‌.

തിരുവിതാംകൂർ രാജാക്കന്മാരുടെ സംഭാവന

തിരുവിതാംകൂർ രാജാക്കന്മാര് കഥകളിക്ക് നൽകിയിട്ടുള്ള സംഭാവനകൾ ഏറെയാണ്. 'ബാലരാമഭരതം' എന്ന നാട്യശാസ്ത്രഗ്രന്ഥം രചിച്ചത് കാർത്തിക തിരുന്നാൾ മഹാരാജാവാണ്. 'നരകാസുരവധം' ആട്ടക്കഥയും അദ്ദേഹത്തിന്റെ കൃതിയാണ്. കാർത്തിക തിരുന്നാളിന്റെ സഹോദരനായ അശ്വതി തിരുനാളിന്റെ കൃതികളാണ് രുഗ്മിണീസ്വയം‍വരം, അംബരീഷചരിതം, പൂതനാമോക്ഷം, പൌണ്ഡ്രകവധം എന്നീ ആട്ടകഥകൾ. കാർത്തികതിരുന്നാളിന്റെ സദസ്സിൽപ്പെട്ട ഉണ്ണായിവാര്യർ 'നളചരിതം' ആട്ടകഥ രചിച്ചു. അശ്വതിതിരുനാളിന്റെ പിതാവ്‌ കിളിമാനൂർ കോയിത്തമ്പുരാൻ 'കംസവധം' എഴുതി. 'രാവണവിജയം' ആട്ടകഥയുടെ കർത്താവ്‌ വിദ്വാൻ കിളിമാനൂർ കോയിത്തമ്പുരാനാണ്. കീചകവധം, ഉത്തരാസ്വയം‍വരം, ദക്ഷയാഗം എന്നീ ആട്ടക്കഥകളുടെ കർത്താവായ ഇരയിമ്മൻ തമ്പിയും രാജകൊട്ടാരത്തിലെ ചാർച്ചകാരനായിരുന്നു.

ആട്ടക്കഥ

കഥകളിയുടെ സാഹിത്യരൂപമാണു് ആട്ടക്കഥ. ജയദേവരുടെ ഗീതാഗോവിന്ദത്തിന്റെ മാതൃക പിന്തുടരുന്ന സംസ്കൃതനാടകങ്ങളിൽ നിന്നും വ്യത്യസ്തമായി ഹൃദ്യമായ പദാവലികളും ശ്രുതിമധുരമായ സംഗീതവും ആട്ടക്കഥകളിൽ പ്രകടമാണ്[6] . പദങ്ങളായും ശ്ലോകങ്ങളായുമാണു ആട്ടക്കഥ രചിക്കുന്നത്.ആട്ടകഥകളിലെ പദങ്ങളാണ്‌ കഥകളിയിൽ പാടി അഭിനയിക്കപ്പെടുന്നത്‌. ശ്ലോകങ്ങൾ രംഗസൂചനയും കഥാസൂചനയും നൽകുന്നതിനുള്ള സൂത്രധാര ഉപാധിയായാണു് ഉപയോഗിക്കുന്നതു്. കൂടാതെ അരങ്ങിൽ അവതരിപ്പിക്കാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങളൂം ശ്ലോകങ്ങളിലൂടെ അവതരിപ്പിക്കുന്നു. മലയാളസാഹിത്യത്തിലെ ഒരു പ്രധാന ശാഖ കൂടിയാണു് ആട്ടക്കഥകൾ. ഏകദേശം അഞ്ഞൂറോളം ആട്ടക്കഥകൾ മലയാളസാഹിത്യത്തിന്റെ ഭാഗമായി സാഹിത്യത്തിലുണ്ട്. കൊട്ടാരക്കരത്തമ്പുരാന്റെ രാമനാട്ടത്തിലെ എട്ടുദിവസത്തെ കഥകളാണ് ആദ്യത്തെ ആട്ടക്കഥ. കോട്ടയത്തുതമ്പുരാന്റെ ബകവധം, കല്യാണസൗഗന്ധികം, കിർമ്മീരവധം, നിവാതകവചകാലകേയവധം, ഉണ്ണായി വാര്യരുടെ 'നളചരിതം', ഇരയിമ്മൻ തമ്പിയുടെ 'ഉത്തരാസ്വയംവരം', കീചകവധം, കിളിമാനൂർ രാജരാജവർമ്മ കോയിത്തമ്പുരാന്റെ രാവണവിജയം, അശ്വതിതിരുനാൾ രാമവർമ്മത്തമ്പുരാന്റെ രുക്മിണീസ്വയംവരം, പൂതനാമോക്ഷം, പൗണ്ഡ്രകവധം, അംബരീഷചരിതം എന്നിവ വ്യാപകമായി പ്രചാരമുള്ള ആട്ടക്കഥകളിൽ പെടുന്നു.

പ്രധാന ആട്ടക്കഥകൾ

ചടങ്ങുകൾ

കേളികൊട്ട്

കഥകളിയുണ്ട് എന്ന് നാട്ടുകാരെ അറിയിക്കുന്ന മേളമാണ് കേളി. സന്ധ്യയ്ക്ക് മുമ്പാണ് കേളികൊട്ട്. കഥകളിയുടെ അനുസാരിവാദ്യങ്ങളായ ചെണ്ട, മദ്ദളം, ചേങ്ങില, ഇലത്താളം ഇവ സമന്വയിപ്പിച്ച് കൊണ്ടുള്ള മേളപ്രയോഗമാണു കേളികൊട്ട്.

അരങ്ങുകേളി

കളി തുടങ്ങിക്കഴിഞ്ഞുവെന്നറിയിക്കുന്ന ഗണപതികൊട്ടാണ് അരങ്ങുകേളി. ചെണ്ടയില്ലാതെ മദ്ദളവും ചേങ്ങിലയും ഇലത്താളവും ഇതിനുപയോഗിക്കുന്നു. ദേവ വാദ്യമായ മദ്ദളം ആദ്യമായി അരങ്ങത്ത് എത്തിക്കുന്നതു കൊണ്ട് പ്രത്യേക ഐശ്വര്യം കൈവരുന്നതായി കരുതപ്പെടുന്നു.

തോടയം

ഇത് ഇഷ്ടദേവതാ പൂജയാണ്. കുട്ടിത്തരം വേഷക്കാർ തിരശ്ശീലയ്‌ക്ക് പുറകിൽ നിന്നു നടത്തുന്ന സ്‌തുതിപരമായ നൃത്തമാണു തോടയം. വളരെ ലഘുവായ അണിയല് മാത്രമെ ഈ വേഷക്കാർക്കുണ്ടാവൂ. പ്രകൃതിയും പുരുഷനും ആയുള്ള അഥവാ ശിവനും ശക്തിയും ആയുള്ള കൂടിച്ചേരലിലൂടെ സൃഷ്ടി നടക്കുന്നു എന്നുള്ള പ്രതീകാത്മാകമായുള്ള അവതരണം കൂടിയാണു തോടയം. എല്ലാ നടൻമാരും തോടയം കെട്ടിയതിനു ശേഷേമ അവരവരുടെ വേഷം കെട്ടാവൂ​ ന്നാണു നിയമം.

വന്ദനശ്ലോകം

പൊന്നാനി എന്ന പ്രധാന പാട്ടുകാരനും, ശിങ്കിടി എന്ന രണ്ടാം പാട്ടുകാരനും ചേർന്ന് പാടുന്നതാണ് വന്ദനശ്ലോകം.

പുറപ്പാട്

ഒരു പുരുഷവേഷവും സ്ത്രീവേഷവും തിരശ്ശീല നീക്കി രംഗത്തു ചെയ്യുന്ന പ്രാർത്ഥനാപരമായ ചടങ്ങാണ് പുറപ്പാട്‌. സാധാരണ പുരുഷവേഷം കൃഷ്ണനായിരിക്കും. കൃഷ്ണവേഷം മാത്രമായിട്ടും പുറപ്പാട് അവതരിച്ച് കണ്ടിട്ടുണ്ട്. അഞ്ചു വേഷത്തോടുകൂടി പകുതി പുറപ്പാട് എന്ന രീതിയിലും ഈ ചടങ്ങ് നടത്തുന്ന സമ്പ്രദായം ധാരാളമായി ഉത്തരകേരളത്തിൽ നിലവിലുണ്ട്. പുറപ്പാട് സാധാരണയായി തുടക്കകാരാണ്‌ (കുട്ടിത്തരക്കാർ) രംഗത്ത് അവതരിപ്പിക്കാറുള്ളത്. കഥകളിയിലെ ഏറെക്കുറെ ഏല്ലാ കലാശങ്ങളും അടവുകളും ഈ ചടങ്ങിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ പുറപ്പാട് ചെയ്ത് ഉറപ്പിക്കുന്ന ഒരു കലാകാരന് മറ്റ് വേഷങ്ങൾ രംഗത്ത് അവതരിപ്പിക്കുന്നതിനുള്ള പരിശീലനമായും ഈ ചട‍ങ്ങ് പ്രയോജനപ്പെടുന്നു.

മേളപ്പദം

ഗീതാഗോവിന്ദത്തിലെ “മഞ്ജൂതര കുഞ്ജതല” എന്ന അഷ്ടപദി പാടുകയും മേളം നടത്തുകയും ചെയ്യുന്നതാണ് മേളപ്പദം. ചമ്പ താളത്തിൽ 40,20,10 എന്നീ അക്ഷരകാലങ്ങളിൽ രാഗമാലികയായി അഷ്ടപദി പാടുകയും മേളം നടത്തുകയും ചെയ്യുന്നത്. കഥകളിക്ക് അഷ്ടപദിയോട്‌ ഉള്ള കടപ്പാട് ഇത്‌ വ്യക്തമാക്കുന്നു. പദത്തിന്റെ അവസാനത്തിൽ മേളക്കാർ മുമ്പോട്ടുവന്ന്‌ അവരുടെ അഭ്യാസം പ്രകടിപ്പിക്കുന്നു. ഈ ചടങ്ങിനു “നിലപ്പദം” എന്നും പേരുണ്ട്.

കഥാരംഭം

കഥകളി കഥയുടെ ആരംഭംകുറിക്കുന്നതാണ് കഥാരംഭം

സംഗീതം

തോടയത്തിന് ഹരിഹരവിധിനുത എന്ന സാഹിത്യത്തിലൂടെ ഭക്തിഭാവത്തിന് പ്രാധാന്യം നൽകിയാണ് കോട്ടയത്തുതമ്പുരാൻ ആവിഷ്ക്കരിച്ചത്. ഭക്തിജനകവും മം‌ഗളകരവുമഅയ നാട്ടരാഗപ്രധാനങ്ങളായ സം‌ഗീതപാരമ്പര്യവും ദർശിയ്ക്കാവുന്നതാണ്. അനുവർത്തിച്ചുപോന്നിരുന്ന തോടയത്തിലെ താളത്തിൽ പഞ്ചാരിയും നൃത്തത്തിൽ കലാശങ്ങളും ഇരട്ടിയും കാൽകുടയലുമെല്ലാം ചേർത്ത് കൂടുതൽ മിഴിവേകി. തോടയത്തിൽ സാഹിത്യം കൂട്ടിച്ചേർത്തും പൂർവ്വരംഗത്തിന്റെ അംഗങ്ങളിൽ പുറപ്പാടിന്റെ ശ്ലോകത്തിനു മുൻപ് വന്ദനശ്ലോകം ചൊല്ലുക എന്നൊരു ഏർപ്പാടുകൂടി ഇദ്ദേഹം തുടങ്ങിവെച്ചു.

അഭിനയം

ഒരു കഥയുടെ നാടകരൂപത്തിലുള്ള ആവിഷ്കാരമാണ്‌ കഥകളി എന്നു പറയാമെങ്കിലും അരങ്ങിൽ കഥാപാത്രങ്ങൾ ഒന്നും തന്നെ സംസാരിക്കുന്നില്ല. മാത്രവുമല്ല പശ്ചാത്തലത്തിൽനിന്നും പാട്ടുകാരുടെ പാട്ടിനനുസരിച്ച് കൈമുദ്രകൾ മുഖേന കഥ പറയുകയാണ്‌ ചെയ്യുന്നത്. കഥകളിയുടെ അഭിനയവിധങ്ങളാണ് ആംഗികം, സാത്വികം, വാചികം, ആഹാര്യം ഇവ. പദങ്ങൾ ചൊല്ലി ആടാൻ തുടങ്ങിയ കാലങ്ങളിൽ ആംഗികവാചികങ്ങളെ എങ്ങനെ പൊരുത്തപ്പെടുത്തും എന്ന സമസ്യയ്ക്ക് ഉത്തരമെന്ന നിലയിലാണ് വെട്ടം, കല്ലടിക്കോടൻ, കപ്ലിങ്ങാടൻ സമ്പ്രദായങ്ങൾ ആവിർഭവിച്ചത്.

മുദ്രകൾ

കഥകളി പദങ്ങളുടെ രംഗഭാഷയണ് മുദ്രകൾ. ഹസ്തലക്ഷണ ദീപികയിലെ മുദ്രകളാണ്‌ കഥകളിയിൽ അനുവർത്തിക്കപ്പെടുന്നത്. പ്രധാനമായും 24 മുദ്രകൾ അടിസ്ഥാനമുദ്രകളായി കണക്കാക്കപ്പെടുന്നു. [7] വ്യത്യസ്ത ശാസ്ത്രവിഭാഗങ്ങളിൽ ഒരേ പേരിലുള്ള മുദ്രകൾ ഉണ്ടെങ്കിലും, അവ രൂപത്തിൽ വ്യത്യസ്തങ്ങളാണ്‌. മുദ്രകളുടെ ഉപയോഗത്തിനു നാട്യശാസ്ത്രവും അടിസ്ഥാനമാക്കിയിട്ടുണ്ട്. അഭിനയദർപ്പണം, ബാലരാമഭാരതം തുടങ്ങിയ ഗ്രന്ഥങ്ങളും അടിസ്ഥാനം തന്നെ. ആസ്വാദകൻ തന്റെ അരങ്ങുപരിചയത്താൽ നടൻ കാണിക്കുന്നത്‌ സന്ദർഭാനുസരണം മനസ്സിലാകുന്നതാണ് നല്ലത്. മിക്ക കലാകാരന്മാരും പലരും മുദ്രകൾ ചുരുക്കി കാണിക്കാറുണ്ട്. 24 അടിസ്ഥാന മുദ്രകൾ താഴെ കൊടുക്കുന്നു.
1. പതാക, 2.മുദ്രാഖ്യം, 3.കടകം, 4.മുഷ്ടി, 5.കർത്തരീമുഖം, 6.ശുകതുണ്ഡം, 7.കപിത്ഥകം, 8.ഹംസപക്ഷം, 9.ശിഖരം, 10.ഹംസാസ്യം, 11.അഞ്ജലി, 12.അർധചന്ദ്രം, 13.മുകുരം, 14.ഭ്രമരം, 15.സൂചികാമുഖം, 16.പല്ലവം, 17.ത്രിപതാക, 18.മൃഗശീർഷം, 19.സർപ്പശിരസ്സ്, 20.വർദ്ധമാനകം, 21.അരാളം, 22.ഊർണ്ണനാഭം, 23.മുകുളം, 24.കടകാമുഖം

പരികല്പനകൾ

പദാർത്ഥാഭിനയം, വാക്യാർത്ഥാഭിനയം എന്നിങ്ങനെ 2 പരികല്പനകൾ രംഗത്ത് എങ്ങനെ അവതരിപ്പിയ്ക്കണം എന്ന് സൂചിപ്പിയ്ക്കപ്പെട്ടിട്ടുണ്ട്. നൃത്തം, നാട്യം, നൃത്യം ഇവയെ ലക്ഷണം ചെയ്യുമ്പോൾ നൃത്തം താളലയാശ്രയവും നൃത്യം ഭാവാശ്രയവും നാട്യം രസാശ്രയവും ആയി പറയുന്നു. ഭാവത്തിന്റെ സ്ഥാനത്ത് പദാർത്ഥത്തേയും രസത്തിന്റെ സ്ഥാനത്ത് വാക്യാർത്ഥത്തേയും സങ്കല്പിച്ച് ഭാവാശ്രയമായ നൃത്യത്തെ പദാർത്ഥാഭിനയപ്രധാനമെന്നും രസാശ്രയമായ നാട്യത്തെ വാക്യാർത്ഥാഭിനയപ്രാധാനമെന്നും വിശേഷിപ്പിക്കുന്നു.അതായത് വാച്യാർത്ഥത്തെ മുദ്രകളെക്കൊണ്ടും അവയ്ക്ക് ചേർന്ന ഭാവങ്ങൾകൊണ്ട് അഭിനയിക്കുമ്പോൾ അത് പദാർത്ഥത്തേയും ചെയ്യുന്നു.

വേഷങ്ങൾ

കഥകളിയിൽ പ്രധാനമായി ആറു തരത്തിലുള്ള വേഷങ്ങളാണുള്ളത്. കഥാപാത്രങ്ങളുടെ ആന്തരീകസ്വഭാവത്തിനനുസരിച്ചാണ് വിവിധവേഷങ്ങൾ നൽകുന്നത്. ഇവരുടെ ചമയത്തിലുള്ള നിറക്കൂട്ടുകളും വേഷവിധാ‍നങ്ങളും ഈ വേഷങ്ങൾ അനുസരിച്ച് വ്യത്യസ്തമാണ്.

പച്ച

സ്വാതികസ്വഭാവമുള്ള കഥാപാത്രങ്ങൾക്ക് പച്ചവേഷം; ഇതിഹാസങ്ങളിലെ വീരനായകന്മാരെയെല്ലാം പച്ച വേഷത്തിൽ അവതരിപ്പിക്കുന്നു. നന്മയുടെ ഭാവങ്ങളാണ് പച്ചവേഷങ്ങൾ. വീരരായ രാജാക്കന്മാർ, രാമൻ, ലക്ഷ്മണൻ, തുടങ്ങിയവർക്ക് പച്ചവേഷങ്ങളാണ്. മുഖത്ത് കവിൾത്തടങ്ങളുടെയും താടിയുടെയും അഗ്രമൊപ്പിച്ച്, അരിമാവും ചുണ്ണാമ്പും ചേർത്തുകുഴച്ച് ചുട്ടിയിട്ട്, കടലാസുകൾ അർധചന്ദ്രാകൃതിയിൽ വെട്ടി മീതെ വച്ച് പിടിപ്പിക്കുന്നു. നെറ്റിയുടെ മധ്യഭാഗത്തായി ഗോപി വരയ്ക്കുന്നതിനു “നാമം വയ്‌ക്കുക” എന്നു പറയുന്നു. ബലഭദ്രൻ, ശിവൻ തുടങ്ങിയവർക്ക് നാമം വയ്ക്കുന്നതിനു വെള്ളമനയോലയുടെ സ്ഥാനത്ത് കറുത്ത മഷി ഉപയോഗിക്കുന്നു.
കത്തിവേഷം അണിഞ്ഞ കഥകളി കലാകാരൻ

കത്തി

രാജസസ്വഭാവമുള്ള കഥാപാത്രങ്ങൾക്കാണ് സാധാരണയായി കത്തിവേഷം നൽകുക. രാവണൻ, ദുര്യോധനൻ, കീചകൻ, ശിശുപാലൻ, നരകാസുരൻ തുടങ്ങിയവർക്ക് കത്തിവേഷമാണ്. ഇതിൽ കണ്ണുകൾക്ക് തഴെയായി നാസികയോട് ചേർത്തും പുരികങ്ങൾക്ക് മുകളിലും ആയി കത്തിയുടെ ആകൃതിയിൽ അല്പം വളച്ച് ചുവപ്പ് ചായം തേച്ച് ചുട്ടിമാവു കൊണ്ട് അതിരുകൾ പിടിപ്പിക്കുന്നു. കത്തിവേഷത്തെ “കുറുംകത്തി” എന്നും “നെടുംകത്തി” എന്നും രണ്ടായി വിഭജിച്ചിരിക്കുന്നു. കവിൺതടങ്ങൾക്കു താഴെ കത്തിയുടെ ആകൃതിയിൽ വരയ്ക്കുന്ന അടയാളത്തിന്റെ അഗ്രഭാഗം വളച്ചുവച്ചാൽ കുറുംകത്തിയും, വളയ്‌ക്കാതെ നീട്ടി കൺപോളകളുടെ അഗ്രങ്ങൾ വരെ എത്തിച്ചു വരച്ചാൽ നെടുംകുത്തിയും ആകുന്നു. ശൃംഗാര രസം അഭിനയിക്കുന്നവരുടെ വേഷം കുറുംകുത്തിതന്നെ ആയിരിക്കണം. ദുശ്ശാസനൻ, ഘടോൽഘചൻ തുടങ്ങിയവരുടെ വേഷം നെടുംകുത്തിയായിരിക്കണം. ‘പച്ച‘ വേഷത്തോടു സമാനമായ നിറക്കൂട്ടിൽ ചുവന്ന വരകൾ കവിളുകളിൽ വരയ്ക്കുകയും മൂക്കിലും നെറ്റിയിലും വെള്ള ഉണ്ടകൾ വയ്‌ക്കുകകയും ചെയ്യുന്നു. വസ്ത്രാഭരണങ്ങൾ എല്ലാം പച്ചവേഷം പോലെ തന്നെയാണ്.

താടി

പ്രധാനമായും മൂന്ന് തരത്തിലുള്ള താടി വേഷങ്ങളാണുള്ളത്.
    • വെള്ളത്താടി - ഹനുമാൻ, നന്ദികേശ്വരൻ പോലെയുള്ള അതിമാനുഷരും സ്വാതികസ്വഭാവത്തോടുകൂടിയവരും ആയ കഥാപാത്രങ്ങൾക്ക് വെള്ളത്താടി വേഷമാണ് നൽകുക.
    • ചുവന്നതാടി - താമസസ്വഭാവികളായ കഥാപാത്രങ്ങൾക്കാണ് ചുവന്ന താടി നൽകുക.ഉദാ:ബകൻ, ബാലി, സുഗ്രീവൻ, ത്രിഗർത്തൻ
    • കറുത്തതാടി-ദുഷ്ടകഥാപാത്രങ്ങൾക്കാണ് കറുത്ത് താടി വേഷം

കരി

താമസസ്വഭാവികളായ വനചാരികൾക്കാണ് കരിവേഷം നൽകുക. ഇവരിൽ ആണ്കരിക്ക് കറുത്തതാടി കെട്ടിയിരിക്കും. ഉദാ:കാട്ടാളൻ. പെൺകരിക്ക് നീണ്ടസ്തനങ്ങളും കാതിൽ തോടയും കെട്ടിയിരിക്കും. ഉദാ: നക്രതുണ്ടി, ശൂർപ്പണഖ, ലങ്കാലക്ഷ്മി.

മിനുക്ക്

കഥകളിയിലെ മിനുക്കുവേഷങ്ങൾ വേഗത്തിൽ ചെയ്യാവുന്നതാൺ. മനയോല വെള്ളം ചേർത്തരച്ച് മുഖത്ത് തേയ്ക്കുന്നതിന് ‘മിനുക്ക് ‘എന്നു പറയുന്നു. ഇതിൽ അല്‌പം ചായില്യംകൂടി ചേർത്താൽ ഇളം ചുവപ്പുനിറം കിട്ടും. സ്ത്രീ കഥാപാത്രങ്ങൾക്കും മുനിമാർക്കും മിനുക്കുവേഷമാണ് നൽകുക. ഇവർക്ക് തിളങ്ങുന്ന, മഞ്ഞനിറമുള്ള നിറക്കൂട്ട് ആണു നൽകുക. സ്ത്രീകൾക്ക് കണ്ണെഴുത്ത്, ചുണ്ടു ചുവപ്പിക്കൽ തുടങ്ങിയവ മനോധർമം പോലെ ചെയ്ത് ഉടുത്തുകെട്ട്, കുപ്പായം തുടങ്ങിയവ അണിയുന്നു. തലയിൽ കൊണ്ടകെട്ടി പട്ടുവസ്ത്രം കൊണ്ട് മറയ്ക്കുന്നു.

പഴുപ്പ്

ദേവകളായ ചില കഥാപാത്രങ്ങൾക്കാണ് പഴുപ്പുവേഷം. ഉദാ:ആദിത്യൻ, ശിവൻ.

വാദ്യങ്ങൾ

കഥകളിയിൽ ഉപയോഗിക്കുന്ന വാദ്യങ്ങളാണ്‌ ചെണ്ട, മദ്ദളം, ചേങ്ങില, ഇലത്താളം എന്നിവ.

കഥകളി അരങ്ങത്ത്

ആദ്യ കാലങ്ങളിൽ കഥകളി നടത്തിവന്നിരുന്നത് നമ്പൂതിരി ഇല്ലങ്ങളിലോ, നാട്ടു പ്രമാണിമാരുടെ ആഗ്രഹപ്രകാരം അവരുടെ വീടുകളിലോ ആണ്. പിന്നീടത് ക്ഷേത്രസങ്കേതങ്ങളിൽ സാധാരണമായിത്തീർന്നു. അക്കാലത്ത് ചില സമയങ്ങളിൽ നടന്മാർ ദിവസങ്ങളോളം യാത്രചെയ്‌തുവേണമായിരുന്നു കലാപ്രകടനം നടത്തേണ്ടിയിരുന്നത്. [8] മറ്റ് ദൃശ്യകലകളിലെ പോലെ അധികം സജ്ജീകരണങ്ങൾ കഥകളിക്ക് വേദി ഒരുക്കുന്നതിന് ആവശ്യമില്ല. ക്ഷേത്രാങ്കണത്തിൽ വച്ചു നടത്തുമ്പോൾ വേദിയായി ആനപ്പന്തലോ ഒരു ചെറിയ ഓലപ്പന്തലോ മതിയാകും. നടൻ രംഗത്ത് ഇരിപ്പിടമായി ഉപയോഗിക്കുന്നത് ബലമുള്ള ഒരു പീഠമാണ്. ചിലപ്പോൾ ഇതിനു ഉരലും ഉപയോഗിച്ചിരുന്നു. അരങ്ങിലെ വെളിച്ചത്തിന് ഒരു വലിയ ഓട്ടുനിലവിളക്ക് രണ്ടു വശത്തേക്കും കനത്ത തിരിയിട്ട് കത്തിക്കുന്നു. ഈ വിളക്ക് “ആട്ടവിളക്ക്” എന്ന്‌ അറിയപ്പെടുന്നു. വിളക്കിന്റെ ഒരു തിരി നടന്റെ നേർക്കും മറ്റേത് കാണികളുടെ നേർക്കും ആണ് കത്തിക്കാറുള്ളത്. ഇവ കൂടാതെ രംഗമാറ്റങ്ങൾ സൂചിപ്പിക്കാനും മറ്റുമായി ഒരു തിരശ്ശീലയും ഉപയോഗിക്കുന്നു. [9]

പ്രകൃതി

ഭൗതികപ്രപഞ്ചത്തെ മൊത്തത്തിൽ സൂചിപ്പിക്കുന്ന പദമാണ് പ്രകൃതി (ഇംഗ്ലീഷ്: Nature). ഭൗതികപ്രതിഭാസങ്ങളും ജീവനും പ്രകൃതിയുടെ ഘടകങ്ങളാണ്. മനുഷ്യനിർമിതമായ വസ്തുക്കളെ പ്രകൃതിയുടെ ഭാഗമായി കണക്കാക്കാറില്ല. അവയെ കൃത്രിമം എന്ന് വിവക്ഷിക്കുന്നു.

ഉള്ളടക്കം

നിരുക്തം

Newton's പ്രിൻസിപ്പിയ മാത്തമാറ്റിക്ക (1687) എന്ന ഗ്രന്ഥം "പ്രകൃതി" എന്ന പദം ഭൗതികപ്രപഞ്ചത്തിന്റെ പര്യായമായി ഉപയോഗിച്ചിരുന്നു.
ഇംഗ്ലീഷ് പദമായ nature എന്നതിൻറെ ഉൽപത്തി ലാറ്റിൻ പദമായ natura എന്നതിൽ നിന്നാണ്. പ്രകൃതി എന്ന പദം പ്രപഞ്ചത്തെയും അതിലെ സമസ്ത പ്രതിഭാസങ്ങളെയും ഉൾ‍ക്കൊള്ളുന്നു.

ഭൂമി

പ്രധാന ലേഖനങ്ങൾ: ഭൂമി, ഭൂമിശാസ്ത്രം
View of the ഭൂമിയുടെ ചിത്രം, 1972ൽ അപ്പോളോയാത്രികർ പകർത്തിയത്.
അറിയപ്പെടുന്ന ഗ്രഹങ്ങളിൽ ജീവൻ നിലനിൽക്കുന്നതായി അറിവുള്ള ഏകഗ്രഹമാണ് ഭൂമി. സൗരയൂഥത്തിൽ സൂര്യനിൽ നിന്ന് മൂന്നാം സ്ഥാനമാണ് ഭൂമിക്ക് ഉള്ളത്.

ദ്രവ്യവും ഊർജവും

പ്രധാന ലേഖനങ്ങൾ: ദ്രവ്യം, ഊർജം
The first few hydrogen atom electron orbitals shown as cross-sections with color-coded probability density

ഭൂമിക്ക് പുറത്തുള്ള പ്രകൃതി

The deepest visible-light image of the universe, the Hubble Ultra Deep Field, contains an estimated 10,000 galaxies in a patch of sky just one-tenth the diameter of the full moon. Image Credit: NASA, ESA, S. Beckwith (STScI) and the HUDF team.
NGC 4414, a typical spiral galaxy in the constellation Coma Berenices, is about 56,000 light years in diameter and approximately 60 million light years distant.

Malayalam grammar-മലയാള വ്യാകരണം


പാടിപ്പഠിയ്ക്കാന്‍ മലയാള വ്യാകരണം

പ്രിയരേ..

‘പാടിപ്പഠിയ്ക്കാന്‍ മലയാള വ്യാകരണം’ഇവിടെ അവതരിപ്പിക്കുകയാണ്‍.
ശ്രേഷ്ഠ മലയാള വൈയാകരണനായ ശ്രീ. ഏ.ആര്‍.രാജ രാജവര്‍മ്മയുടെ ‘കേരള പാണിനീയ’മാണ് ഇവയ്ക്കടിസ്ഥാനം. അദ്ദേഹത്തിന്റെ പാവന സ്മരണയ്ക്കായ് ഇവയര്‍പ്പിക്കുന്നു...

നാമ വിഭാഗം
ദ്രവ്യനാമം
(സംജ്ഞം- സാമാന്യം- മേയം-സര്‍വ്വം)
==================================
(കേക)

ദ്രവ്യ-ഗുണ-ക്രിയ തന്‍ പേരായ ശബ്ദം നാമം:
ദ്രവ്യ നാമമോ ‘സംജ്ഞം’ ‘സാമാന്യം’ ‘മേയം’ ‘സര്‍വ്വം’!

സംജ്ഞം വ്യക്തിതന്‍ പേരാം-രാമനും പെരിയാറും
സാമാന്യ,മൊരു ജാതി -ആനയും പട്ടണവും!

മേയം താന്‍ ‘സമൂഹ’വും; വ്യക്തി ഭേദവുമില്ല
മഞ്ഞു,പൊ,ന്നാകാശവും വെയിലും മഴ,വെള്ളം!

അടുത്തു പറഞ്ഞൊരു നാമമാം ‘സര്‍വ്വ’നാമം
അവരു,മവനും പിന്നവളു,മതു,മിതും!
================================
ടിപ്പണി.

ഒരു ദ്രവ്യത്തിന്റെയൊ ഗുണത്തിന്റെയൊ ക്രിയയുടെയൊ പേരായ ശബ്ദത്തെ നാമം എന്നു പറയാം.
അതില്‍ ദ്രവ്യനാമമാണ് ആദ്യം പരിഗണിക്കുന്നതു.
സംജ്ഞാനാമം സാമാന്യനാമം മേയാനാമം സര്‍വ്വനാമം ഇങ്ങനെ ദ്രവ്യനാമത്തെ നാലായിതിരിച്ചിട്ടുണ്ട്.

സംജ്ഞം ഒരു വ്യക്തിയെ കുറിക്കുന്നു. പേര്‍ കേട്ടാല്‍ പെട്ടെന്ന് ആ വ്യക്തിയെ മനസ്സിലാക്കാം.
ഉദാ: രാമന്‍,പെരിയാര്‍,കോട്ടയം,ഗുരുവായൂര്‍ കേശവന്‍..

സാമാന്യനാമമാകട്ടെ ഒരു വര്‍ഗ്ഗത്തെ അല്ലെങ്കില്‍ ജാതിയെ( ഇനത്തെ) സൂചിപ്പിക്കുന്നു.
ഉദാ:ആന,പട്ടണം,കോഴി,മനുഷ്യന്‍..

മേയാനാമവും ‘സമൂഹനാമ’വും ഒന്നാണെന്ന അഭിപ്രായവുമുണ്ട്!
എത്ര ചെറുതാക്കിയാലും വലുതാക്കിയാലും പേരില്‍ (വ്യക്തിക്കു) വ്യത്യാസം വരാത്തത് മേയാനാമം.ഉദാ:മഞ്ഞ്,പൊന്ന്,ആകാശം,വെയില്‍ ,മഴ,വെള്ളം,കാറ്റ്(വായു)..

തൊട്ടടുത്തു പറഞ്ഞ ഒരു നാമത്തിനു പകരം (ആവര്‍ത്തന വിരസതയില്ലാതിരിക്കാന്‍)വയ്ക്കുന്ന നാമമാണ് സര്‍വ്വനാമം.ഉദാ:അവര്‍,അവന്‍,ആവള്‍,അത്,ഇത്,അദ്ദേഹം...

അഭിജ്ഞാനശാകുന്തളം

അഭിജ്ഞാനശാകുന്തളം കാളിദാസൻ എഴുതിയ പ്രശസ്ത നാടകമാണ്. സംസ്കൃതത്തിലുള്ള ഈ നാടകത്തിൽ സ്ത്രീകഥാപാത്രങ്ങൾ, വിദൂഷകർ, മറ്റു സേവകർ തുടങ്ങിയവർ പ്രാകൃതമാണ് സംസാരിക്കുന്നത് (ഈ രീതി സംസ്കൃതനാടകത്തിന്റെ ഒരു സങ്കേതമാണ്). ഈ നാടകം രചിച്ച വർഷം തീർച്ചപ്പെടുത്താനായിട്ടില്ലെങ്കിലും കാളിദാസന്റെ കാലം ക്രി.മു. 1-ആം നൂറ്റണ്ടിനും ക്രി.വ. 5-ആം നൂറ്റാണ്ടിനും ഇടയ്ക്കാണ് എന്ന് സ്വീകരിക്കപ്പെട്ടിട്ടുണ്ട്.

ഉള്ളടക്കംപ്രമാണം:Ravi Varma-Shakuntala stops to look back.jpg

ശാകുന്തള തർജ്ജുമകൾ

1789-ൽ സർ വില്യം ജോൺസ് ആണ് ആദ്യമായി ശാകുന്തളം ഇംഗ്ലീഷിലേക്ക് തർജ്ജുമ(Sacontalá or The Fatal Ring: an Indian drama) ചെയ്യുന്നത്. ഒരു പാശ്ചാത്യഭാഷയിലേക്ക് വിവർത്തനംചെയ്യപ്പെടുന്ന ആദ്യത്തെ ഇന്ത്യൻ നാടകവും ഇതാണ്. ജോൺസിന്റെ ശാകുന്തളതർജ്ജുമ ജർമ്മനിയിൽ കാല്പനികവിപ്ലവത്തിന് ഊർജ്ജം പകർന്നു. [1]
ശാകുന്തളത്തിന്റെ പ്രധാനപ്പെട്ട ഇംഗ്ലീഷ് തർജ്ജുമകൾ താഴെ കൊടുക്കുന്നു.:

മലയാളത്തിൽ

മലയാളത്തിലേക്കു ആദ്യമായി ശാകുന്തളം തർജ്ജുമ ചെയ്തത് കേരളവർമ്മ വലിയ കോയിത്തമ്പുരാൻ ആണ്‌‍. അതിനാ‍ൽ അദ്ദേഹം ‘കേരളകാളിദാസൻ’ എന്നറിയപ്പെട്ടു. മണിപ്രവാളശാകുന്തളം എന്നുപേരിട്ട ഈ തർജ്ജമയിൽ സംസ്കൃതം വാക്കുകൾ ധാരാളമായി ഉപയോഗിച്ചിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ അനന്തരവനായിരുന്ന എ.ആർ. രാജരാജവർമ്മ മലയാളശാകുന്തളം എന്നപേരിൽ അതു കുറച്ചുകൂടി സരളമായ മലയാളത്തിൽ തർജ്ജമ ചെയ്തു.
പിന്നീട് പല സാഹിത്യകാരന്മാരും ശാകുന്തളത്തിൽ ആകർഷിതരാകുകയും അതിന്റെ തർജ്ജുമയ്ക്കു ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ആറ്റൂർ കൃഷ്ണപിഷാരടി (കേരളശാകുന്തളം), കുട്ടികൃഷ്ണമാരാർ‍‍, വള്ളത്തോൾ തിരുനല്ലൂർ കരുണാകരൻതുറ്റങ്ങിയവരുടെ തർജ്ജുമകൾ ശ്രദ്ധേയമാണ്. മലയാളത്തിൽ 25-ൽക്കൂടുതൽ തർജ്ജമകൾ ഉണ്ടായി എന്നുള്ളതു എത്രമാത്രം ഈ കൃതി കവികളെ ആകർഷിച്ചു എന്നുള്ളതിനു തെളിവാണ്‌‍.