Tuesday, 22 May 2012

അഭിജ്ഞാനശാകുന്തളം

അഭിജ്ഞാനശാകുന്തളം കാളിദാസൻ എഴുതിയ പ്രശസ്ത നാടകമാണ്. സംസ്കൃതത്തിലുള്ള ഈ നാടകത്തിൽ സ്ത്രീകഥാപാത്രങ്ങൾ, വിദൂഷകർ, മറ്റു സേവകർ തുടങ്ങിയവർ പ്രാകൃതമാണ് സംസാരിക്കുന്നത് (ഈ രീതി സംസ്കൃതനാടകത്തിന്റെ ഒരു സങ്കേതമാണ്). ഈ നാടകം രചിച്ച വർഷം തീർച്ചപ്പെടുത്താനായിട്ടില്ലെങ്കിലും കാളിദാസന്റെ കാലം ക്രി.മു. 1-ആം നൂറ്റണ്ടിനും ക്രി.വ. 5-ആം നൂറ്റാണ്ടിനും ഇടയ്ക്കാണ് എന്ന് സ്വീകരിക്കപ്പെട്ടിട്ടുണ്ട്.

ഉള്ളടക്കംപ്രമാണം:Ravi Varma-Shakuntala stops to look back.jpg

ശാകുന്തള തർജ്ജുമകൾ

1789-ൽ സർ വില്യം ജോൺസ് ആണ് ആദ്യമായി ശാകുന്തളം ഇംഗ്ലീഷിലേക്ക് തർജ്ജുമ(Sacontalá or The Fatal Ring: an Indian drama) ചെയ്യുന്നത്. ഒരു പാശ്ചാത്യഭാഷയിലേക്ക് വിവർത്തനംചെയ്യപ്പെടുന്ന ആദ്യത്തെ ഇന്ത്യൻ നാടകവും ഇതാണ്. ജോൺസിന്റെ ശാകുന്തളതർജ്ജുമ ജർമ്മനിയിൽ കാല്പനികവിപ്ലവത്തിന് ഊർജ്ജം പകർന്നു. [1]
ശാകുന്തളത്തിന്റെ പ്രധാനപ്പെട്ട ഇംഗ്ലീഷ് തർജ്ജുമകൾ താഴെ കൊടുക്കുന്നു.:

മലയാളത്തിൽ

മലയാളത്തിലേക്കു ആദ്യമായി ശാകുന്തളം തർജ്ജുമ ചെയ്തത് കേരളവർമ്മ വലിയ കോയിത്തമ്പുരാൻ ആണ്‌‍. അതിനാ‍ൽ അദ്ദേഹം ‘കേരളകാളിദാസൻ’ എന്നറിയപ്പെട്ടു. മണിപ്രവാളശാകുന്തളം എന്നുപേരിട്ട ഈ തർജ്ജമയിൽ സംസ്കൃതം വാക്കുകൾ ധാരാളമായി ഉപയോഗിച്ചിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ അനന്തരവനായിരുന്ന എ.ആർ. രാജരാജവർമ്മ മലയാളശാകുന്തളം എന്നപേരിൽ അതു കുറച്ചുകൂടി സരളമായ മലയാളത്തിൽ തർജ്ജമ ചെയ്തു.
പിന്നീട് പല സാഹിത്യകാരന്മാരും ശാകുന്തളത്തിൽ ആകർഷിതരാകുകയും അതിന്റെ തർജ്ജുമയ്ക്കു ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ആറ്റൂർ കൃഷ്ണപിഷാരടി (കേരളശാകുന്തളം), കുട്ടികൃഷ്ണമാരാർ‍‍, വള്ളത്തോൾ തിരുനല്ലൂർ കരുണാകരൻതുറ്റങ്ങിയവരുടെ തർജ്ജുമകൾ ശ്രദ്ധേയമാണ്. മലയാളത്തിൽ 25-ൽക്കൂടുതൽ തർജ്ജമകൾ ഉണ്ടായി എന്നുള്ളതു എത്രമാത്രം ഈ കൃതി കവികളെ ആകർഷിച്ചു എന്നുള്ളതിനു തെളിവാണ്‌‍.

No comments:

Post a Comment