ഭൂഖണ്ഡങ്ങളുടെ സംസ്‌കാരങ്ങൾക്കുമപ്പുറത്ത് ഭാഷാ, ദേശ, സാമ്പത്തിക,
രാഷ്ട്രീയ വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളും മറന്ന്, വനിതകൾക്കായി ഒരു ദിനം. ഈ
ദിനത്തിന് ഒരുപാട് ചരിത്രനിമിഷങ്ങളുടെ ഓർമകൾ കൂട്ടുണ്ട്. സ്വന്തം
ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താനായി
സ്ത്രീകൾ നടത്തിയ മുന്നേറ്റത്തിന്റെ പിൻബലവും ,വ്യവസായ കുത്തകകളുടെ
ആധിപത്യത്തിനുമേൽ വിയർപ്പും കണ്ണീരും കൊണ്ട് സ്ത്രീകൾ വരിച്ച വിജയത്തിന്റെ
കഥയും അവയിൽ പ്രധാനപ്പെട്ടവ. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ
വ്യാവസായിക വളർച്ചയിലേക്ക് കാലൂന്നിയിരുന്ന പല രാജ്യങ്ങളിലും കുറഞ്ഞ
വേതനത്തിലും മോശപ്പെട്ട തൊഴിൽ ചുറ്റുപാടിലും ജീവിക്കേണ്ടിവന്ന സ്ത്രീകളുടെ
കരളുറപ്പിന്റെ അനുസ്മരണമാണ് അന്താരാഷ്ട്ര വനിതാദിനമെന്ന ആശയത്തിന്
പാതയൊരുക്കിയത്.
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു പല രാജ്യങ്ങളിലും വിവിധ ആചാര അനുഷ്ടാനങ്ങൾ രൂപം കൊണ്ടിട്ടൊണ്ട്. ഇറ്റലിയിൽ, പുരുഷന്മാർ സ്ത്രീകൾക്ക് മഞ്ഞ മിമോസ പുഷ്പങ്ങൾ നൽകുന്നത് പതിവാണ്.[4][5]. റഷ്യയിലും അല്ബേനിയയിലും ചോക്ലേറ്റു കൂടി ഉപഹാരമായി കൊടുക്കാറൊണ്ട് .
ഈ മുദ്രാവാക്യം പ്രഖ്യാപിച്ചുകൊണ്ട് ഐക്യ രാഷ്ട്രസഭാ സെക്രട്ടറി ജനറൽ ബാൻ - കി - മൂൺ ആവശ്യപ്പെടുന്നത് "ഗ്രാമീണവനിതകൾക്കായി നിക്ഷേപിക്കുക. നിയമത്തിലും പ്രയോഗത്തിലും അവർക്കെതിരായ വിവേചനങ്ങൾക്കറുതിവരുത്തുക. അവരുടെ ആവശ്യങ്ങൾക്കനുസൃതമായ നയങ്ങൾ നടപ്പാകുന്നുവെന്ന് ഉറപ്പുവരുത്തുക. വിഭവങ്ങളിൽ തുല്യ ലഭ്യത ഉറപ്പുവരുത്തുക. തീരുമാനമെടുക്കൽ പ്രക്രിയയിൽ ഗ്രാമീണവനിതകളെ പങ്കാളികളാക്കുക" എന്നതാണ് [6]
ഉള്ളടക്കം |
ചരിത്രം
1857 മാർച്ച് എട്ടിന്, ന്യൂയോർക്കിലെ വനിതകൾ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാദിനത്തിന് തുടക്കമായത് . തുണി മില്ലുകളിൽ ജോലിചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകൾ സംഘടിച്ച്, കുറഞ്ഞ ശമ്പളത്തി നെതിരായും ദീർഘസമയത്തെ ജോലി ഒഴിവാക്കുവാനും മുതലാളിത്തത്തിനുമെതിരെ വോട്ടുചെയ്യാനുമുളള അവകാശത്തിനുവേണ്ടിയും ആദ്യമായി സ്വരമുയർത്തിയപ്പോൾ അത് ചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു. പിന്നീട് ലോകവനിതാദിനമെന്ന ആശയം കടന്നുവന്നപ്പോൾ മാർച്ച് എട്ട് ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെടാനും കാരണം മറ്റൊന്നല്ല. ഈ സമരാഗ്‌നി ലോകമാകെ പടരാൻ പിന്നീട് താമസമുണ്ടായില്ല. വരും വർഷങ്ങളിൽ ലോകത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകൾ അവരുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുവാൻ ഇത് നിമിത്തമായി. 1909 ഫെബ്രുവരി 28 നു യു.എസ്സിലാണ് വനിതാ ദിനാചരണത്തിന്റെ പിറവി. പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും ന്യൂയോർക്കിൽ തങ്ങളുടെ അവകാശങ്ങൾക്കായി പോരാടിയ വനിതകളുടെ ഓർമക്കായിട്ടായിരുന്നു വനിതാ ദിനാചരണം. 1910 ല് , കോപ്പൻഹേഗനിൽ നടന്ന സോഷ്യലിസ്റ്റ് ഇന്റർനാഷണൽ സമ്മേളനത്തിലാണ് , ലോക വനിതാ ദിനം ആചരിക്കണമെന്ന ആവശ്യമുയർന്നത്. ജർമ്മനിയിലെ സോഷ്യലിസ്റ്റ് ഡെമോക്രാട്ടിക് പാർട്ടിയുടെ വനിതാ വിഭാഗം അദ്ധ്യക്ഷ ക്ലാര-സെട്കിൻ ആണ് ആദ്യമായി, ഇതിനു മുൻകൈ എടുത്തത്. ഇതനുസരിച്ച്,1911 മാർച്ച് 19നു ജർമ്മനിയും സ്വിറ്റ്സർലാന്റുംഉൾപ്പെടെ ഉള്ള രാജ്യങ്ങൾ വനിതാ ദിനം ആചരിച്ചു. [2]. അന്ന് 17 രാജ്യങ്ങളിൽനിന്നുള്ള വനിതാ പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ പങ്കുവെക്കപ്പെട്ട ഈ ആശയത്തിന് അപ്പോൾത്തന്നെ അംഗീകാരം നൽകി. തുടർന്ന് തൊട്ടടുത്ത വർഷം, ഇന്നേക്ക് നൂറുവർഷങ്ങൾക്കുമുമ്പ് ,1911 മാർച്ച് എട്ടിന്, അന്താരാഷ്ട്രതലത്തിൽ ഈ ദിനം ആചരിച്ചു. 1917 മാർച്ച് എട്ടിന് റഷ്യയിൽ നടത്തിയ വനിതാ ദിന പ്രകടനം , റഷ്യൻ വിപ്ലവത്തിന്റെ ഒന്നാം ഘട്ടമായി കണക്കാക്കപ്പെടുന്നു. റഷ്യയിൽ മാർച്ച് 8 ഇന്നും വിപുലമായി ആചരിക്കുന്നു, അവിടെ അത് പൊതു അവധി ദിവസവുമാണ്[3] 1975-ലാണ് ഐക്യരാഷ്ട്ര സഭ മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായി പ്രഖ്യാപിച്ചത്.
മഞ്ഞ മിമോസ (technically, the Silver Wattle), ഇറ്റലിയിലും റഷ്യയിലും വനിതാ ദിനത്തിന്റെ സൂചകങ്ങൾ ആണ്
മുദ്രാവാക്യം
ഓരോ വർഷവും ,ഐക്യരാഷ്ട്രസഭ പുറത്തുവിടുന്ന മുദ്രാവാക്യമാണ് ലോകമൊട്ടാകെ അംഗീകരിക്കപ്പെടുന്നത് . . ആ വർഷം മുഴുവൻ അത് ലക്ഷ്യമാക്കിയുള്ള പ്രയത്‌നങ്ങളാണ് നടത്തുന്നത്. ഓരോ രാഷ്ട്രവും അവിടത്തെ സാഹചര്യത്തിനുതകുന്ന മുദ്രാവാക്യങ്ങൾ തയ്യാറാക്കുന്നതും പതിവാണ്.2011 ലെ മുദ്രാവാക്യം
ശാസ്ത്ര-സാങ്കേതിക- വിദ്യാഭ്യാസ-പരിശീലന രംഗത്ത് തുല്യത, സ്ത്രീകള്ക്ക് മാന്യമായ തൊഴിലിലേക്ക് മാർഗദർശനം എന്നതാണ് 2011- ലെ മുദ്രാവാക്യം2012 ലെ മുദ്രാവാക്യം
ഐക്യരാഷ്ട്ര സഭ പ്രഖ്യാച്ചിട്ടുള്ള 2012 ലെ സാർവ്വദേശീയ വനിതാദിന മുദ്രാവാക്യം "ഗ്രാമീണവനിതകളെ ശാക്തീകരിക്കുക - ദാരിദ്ര്യവും പട്ടിണിയും ഇല്ലാതാക്കുക" എന്നതാണ്.ഈ മുദ്രാവാക്യം പ്രഖ്യാപിച്ചുകൊണ്ട് ഐക്യ രാഷ്ട്രസഭാ സെക്രട്ടറി ജനറൽ ബാൻ - കി - മൂൺ ആവശ്യപ്പെടുന്നത് "ഗ്രാമീണവനിതകൾക്കായി നിക്ഷേപിക്കുക. നിയമത്തിലും പ്രയോഗത്തിലും അവർക്കെതിരായ വിവേചനങ്ങൾക്കറുതിവരുത്തുക. അവരുടെ ആവശ്യങ്ങൾക്കനുസൃതമായ നയങ്ങൾ നടപ്പാകുന്നുവെന്ന് ഉറപ്പുവരുത്തുക. വിഭവങ്ങളിൽ തുല്യ ലഭ്യത ഉറപ്പുവരുത്തുക. തീരുമാനമെടുക്കൽ പ്രക്രിയയിൽ ഗ്രാമീണവനിതകളെ പങ്കാളികളാക്കുക" എന്നതാണ് [6]
No comments:
Post a Comment